തിരുവനന്തപുരം: കിംസ്ഹെൽത്ത് ഹെമറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സൈഫുദ്ദീൻ എയെ ഫെഡറേഷന് ഓഫ് ദി റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ഓഫ് ദി യുകെ, 'ഇന്റർനാഷണൽ പേസസ് ചാമ്പ്യൻ അവാർഡ് - 2025' നൽകി ആദരിച്ചു. ......
കളമശേരി: ബി കെ ആര് എഡ്യുക്കേഷണല്‍ ഇന്സ്റ്റിറ്റിയൂഷന് കീഴില്‍ നടക്കുന്ന ബി കെ ആര് ഇന്റര്‍നാഷണല്‍ സമ്മിറ്റ് നാളെ കളമശേരി സംറ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കും. സ്ത്രീ മത വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നല്കി കഴിഞ്ഞ പന്ത്രണ്ട് വര്‍ഷ മായി ആലുവ നൊച്ചിമ കോമ്പാറയില്‍ പ്രവര്‍ത്തിച്ച് വരുന്ന സ്ഥാപനമാണ് ബി കെ ആര് കോളജ്. ......
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച നാല് അനിമേഷന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അനിമേഷന്‍ ചിത്രങ്ങള്‍ക്ക് വേണ്ടി മാത്രമായി ഫ്രാന്‍സില്‍ 1960 മുതല്‍ സംഘടിപ്പിക്കപ്പെടുന്ന അനെസി അനിമേഷന്‍ ഫിലിം ഫെസ്റ്റിവലിന്റെ 2025 പതിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്ത ചിത്രങ്ങളാണ് 'സിഗ്നേച്ചേഴ്സ് ഇന്‍ മോഷന്‍' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.'ദ ഗേള്‍ ഹു സ്റ്റോള്‍ ടൈം' എന്ന ചൈനീസ് ചിത്രം 1930കളിലെ ചൈനയില്‍ സമയത്തെ നിയന്ത്രിക്കാനുള്ള ശക്തി ലഭിച്ചതിനെ തുടര്‍ന്ന് പ്രബലശക്തികളുടെ ലക്ഷ്യകേന്ദ്രമാവുന്ന ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ കഥ പറയുന്നു.ഫ്രാന്‍സ്, അമേരിക്കന്‍ സംയുക്ത സംരംഭമായ 'ആര്‍ക്കോ' വിദൂരഭാവിയില്‍ നടക്കുന്ന ഒരു കല്‍പ്പിതകഥയാണ്. ഭൂതകാലത്തിലേക്കു വീഴുന്ന ആര്‍ക്കോ എന്ന 12കാരന്റെയും 2075ല്‍നിന്ന് അവനെ രക്ഷിക്കാനത്തെുന്ന ഐറിസ് എന്ന പെണ്‍കുട്ടിയുടെയും സൗഹൃദത്തിലൂടെ പുരോഗമിക്കുന്ന ഒരു ടൈംട്രാവല്‍ ആണ് ഈ ചിത്രം. ......
കൊച്ചി : ബിസിസിഐയുടെ കളർ പാർട്ണറായി ഏഷ്യൻ പെയിന്റ്സിനെ പ്രഖ്യാപിച്ച് കമ്പനി എംഡിയും സിഇഒയുമായ അമിത് സിംഗ്ളെയും ബിസിസിഐ വക്താവ് ദേവജിത് സൈകിയയും.
ബിസിസിഐയുടെ കളർ പാർട്ണറായി രാജ്യത്തെ മുൻനിര പെയിന്റ് കമ്പനി ഏഷ്യൻ പെയിൻ്റ്സ് ധാരണാപത്രം ഒപ്പുവെച്ചു. മൂന്നുവർഷത്തേക്ക് ഇന്ത്യയുടെ പുരുഷ-വനിത ക്രിക്കറ്റ് ടീമുകളുടെ എല്ലാ മത്സരങ്ങളിലും ആഭ്യന്തര സീരീസുകളിലും ഏഷ്യൻ പെയിൻ്റ്സ് ബിസി സിഐയുടെ സ്പോൺസർഷിപ്പ് പങ്കാളികളാകും.
ഇന്ത്യൻടീമുകളുടെ 110 മത്സരങ്ങളാണ് കരാറിൻ്റെ ഭാഗമായി വരുന്നത്. ......
ചെങ്ങന്നൂർ : തദ്ദേശ തെരഞ്ഞെടുപ്പിൽ മുളക്കുഴ പഞ്ചായത്തിൽ ഉൾപ്പെടെ യു ഡി ഫ് മുന്നേറുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ഇ. സമീർ പറഞ്ഞു.......
ചെങ്ങന്നൂർ : തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ബഹിഷ്കരിക്കാൻ സിപിഎം നിയന്ത്രണത്തിലുള്ള ആലാ സഹകരണ സംഘത്തിൽ പണം നിക്ഷേപിച്ച് വഞ്ചിതരായ നിക്ഷേപക കൂട്ടായ്മ തീരുമാനമെടുത്തു.
അധികാരത്തിൽ എത്തി ഒരു മാസത്തിനുള്ളിൽ നിക്ഷേപത്തുക തിരിച്ചു നൽകുമെന്ന് സിപിഎം നേതൃത്വവും, സൊസൈറ്റി അധികൃതരും വാക്ക് നൽകിയെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് നിക്ഷേപകർ പറയുന്നു.
75 വയസിനു മുകളിൽ പ്രായമുള്ളവരാണ് നിക്ഷേപകരിൽ കൂടുതലും . അർബുദം
ബാധിച്ചവർക്ക് മരുന്നു വാങ്ങാൻ പോലും നിക്ഷേപ തുകയിൽ
നിന്നുമുള്ള പലിശ ചോദിച്ചിട്ട് തരുന്നില്ല.
17 കോടി രൂപയാണ് നിക്ഷേപം എന്ന് ബാങ്ക് അധികൃതർ പറയുന്നു. ......
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ച് ഒഴിയണമെന്നും അല്ലെങ്കിൽ കോൺഗ്രസ് അയാളെ പുറത്താക്കണമെന്നും കെ കെ രമ എംഎൽഎ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു യുവതിയും ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് കെ കെ രമയുടെ പ്രതികരണം. ......
വാഷിങ്ടൺ: അഞ്ചോ പത്തോ വർഷത്തിനിടയിൽ ലോകം ആണവയുദ്ധത്തിന് സാക്ഷ്യം വഹിക്കുമെന്ന പ്രവചനവുമായി ഇലോൺ മസ്ക്. യുദ്ധം അനിവാര്യമാണെന്നും മസ്ക് ചൂണ്ടിക്കാട്ടുന്നു. ......
ദോഹ : വിമാനയാത്ര മേഖലയിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കാനും സുസ്ഥിര എവിയേഷൻ ഫ്യൂവൽ (SAF) വികസിപ്പിക്കാനും ഖത്തർ അഞ്ച് പുതിയ ഗവേഷണ പദ്ധതികൾ പ്രഖ്യാപിച്ചു. കാലാവസ്ഥാ മാറ്റം നേരിടാനുള്ള ഗവേഷണ-നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രഖ്യാപിച്ചത്.
പരിസ്ഥിതി-കാലാവസ്ഥാ മാറ്റ മന്ത്രാലയം, ഹമദ് ബിൻ ഖലീഫ സർവകലാശാല, Qatar Airways, സിവിൽ എവിയേഷൻ അതോറിറ്റി എന്നിവ ചേർന്ന് നടത്തുന്ന സംയുക്ത പദ്ധതി ദേശീയ തലത്തിലുള്ള ഗവേഷണ മാതൃകയായി വിലയിരുത്തപ്പെടുന്നു.
ഗവേഷണം, പുതുക്കൽ എന്നിവ ഖത്തറിന്റെ 2024-2030 കാലാവസ്ഥാ തന്ത്രത്തിന്റെ പ്രധാന ഘടകങ്ങളാണ്. പദ്ധതികൾ ICAOയുടെ CORSIA ചട്ടങ്ങൾക്കനുസരിച്ച് നടപ്പാക്കുന്നതാണെന്ന്
അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അഹമ്മദ് മുഹമ്മദ് അൽ സാദ് പറഞ്ഞു.
ഡോ SAF ഉപയോഗിച്ച് 80% വരെ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ കഴിയും, എന്നാൽ വലിയ തോതിൽ വിപണിയിൽ എത്തിക്കാൻ മൾട്ടി-സെക്ടർ സഹകരണം അത്യാവശ്യമാണെന്ന്
. ......